ബെംഗളൂരു: പുലിനഖം കൊണ്ടുള്ള ലോക്കറ്റ് ധരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചിക്കമഗളൂരു ഫോറസ്റ്റ് ഓഫീസറായ ദര്‍ശന്‍ ആണ് പുലി നഖം കൊണ്ടുള്ള ലോക്കറ്റ് ധരിച്ച് ഓഫിസിലെത്തിയത്.
ഓഫീസിലെ തന്നെ മറ്റ് ജീവനക്കാരാണ് ദര്‍ശനെതിരെ വനം വകുപ്പിന് പരാതി നല്‍കിയത്. തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസങ്ങളില്‍ പുലിനഖമുള്ള ലോക്കറ്റ് ധരിച്ചാണ് ദര്‍ശന്‍ ഓഫിസില്‍ വരുന്നതെന്ന് ഇത് നിയമവിരുദ്ധമാണെന്നും ഓഫിസ് ജീവനക്കാര്‍ പരാതിപ്പെട്ടു.
ഇതോടെ വനം വകുപ്പ് അധികാരികള്‍ ആഭ്യന്തര അന്വേഷണം നടത്തി ദര്‍ശന് സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




