Section

malabari-logo-mobile

പഴമയിലേക്ക് ഒരു തിരിഞ്ഞു നടത്തം; എണ്‍പതുകളിലെ ഗ്രാമാന്തരീക്ഷം പുനര്‍ സൃഷ്ടിച്ച് തവനൂര്‍ പ്രതീക്ഷാ ഭവന്‍ അന്തേവാസികള്‍

HIGHLIGHTS : The inmates of Tavanur Pradheeksha Bhawan have recreated the village atmosphere of the eighties

തവനൂര്‍:പച്ചമരുന്നുകളും, കൊത്തു മരുന്നുകളും ലഭിക്കുന്ന കുന്നത്തൊടി കുമാരന്‍ വൈദ്യരുടെ പാരമ്പര്യ വൈദ്യശാല.
ലക്ഷമി വിലാസ് ടീസ്റ്റാള്‍, മമ്മാലി സ്റ്റോഴ്‌സ് പലചരക്ക് കച്ചവട കട,സൈക്കിള്‍ യജ്ഞവും, ബലൂണ്‍ വില്പനയും കൂമങ്കാവ് ഗ്രാമത്തില്‍ വൈവിധ്യമാര്‍ന്ന 1980-കളിലെ ഗ്രാമ ജീവിതരീതികളും സംകാരവും ഒരുക്കി തവനൂര്‍ പ്രതീക്ഷഭവന്‍ അന്തേവാസികള്‍.

ലോക മാനസികാരോഗ്യദിനത്തില്‍ എച്ച്എല്‍എഫ്പിപിടി യുടെ പ്രൊജെക്ടിന്റെ(ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രമോഷന്‍ ട്രസ്റ്റ് ഭാഗമായി പ്രതീക്ഷാ ഭവനിലെ അന്തേവാസികളും ജീവനക്കാരും ഒത്തുചേര്‍ന്നാണ് പഴയകാല ജീവിതത്തെ പ്രതീക്ഷാഭവനില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.

sameeksha-malabarinews

നാലുപതിറ്റാണ്ടുമുന്‍പുള്ള ഗ്രാമങ്ങളുടെ നേര്‍ക്കാഴ്ചകളും ജീവിത രീതികളും കേരളീയ സംസ്‌കാരവും നേരില്‍ കാണുന്നതിനും അനുഭവിക്കാനും ഓര്‍മ്മകളെ കൂട്ടിക്കൊണ്ടു പോകാനുന്നതിനുമായാണ് കൂമങ്കാവ് ഗ്രാമോത്സവമെന്ന പേരില്‍ മൂന്ന് ദിനങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത് .വൈകീട്ട് നാല് മുതല്‍ ഏഴുവരെയാണ് പരിപാടി നടക്കുക.

തവനൂര്‍ പ്രതീക്ഷാ ഭവനില്‍ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം അക്ബര്‍ കുഞ്ഞു,പഞ്ചായത്തംഗം ധനലക്ഷ്മി, തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡോ. വിജയന്‍,എച്ച് എഫ് എല്‍ പി ടി മാനേജര്‍ ഡോ അനില്‍കുമാര്‍ ,എച്ച്എല്‍ എഫ്പിപിടി സ്റ്റേറ്റ് ഓപ്പറേറ്റര്‍ ടിന്റു , പ്രതീക്ഷാ ഭവന്‍ സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടന്‍, നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!