Section

malabari-logo-mobile

ഫിറ്റ്‌നസില്ല, ടാക്‌സില്ല ;വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസിന് വിലങ്ങിട്ട് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍

HIGHLIGHTS : No fitness, no tax; motor vehicle officials handcuffed tourist bus during leisure trip

മലപ്പുറം:നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസിന് വിനോദ യാത്രക്കിടെ വിലങ്ങിട്ട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ദേശീയപാതയില്‍ ഓപ്പറേഷന്‍ ഫോക്കസ് ത്രീ യുടെ ഭാഗമായി രാത്രികാല പരിശോധന നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ പി. കെ മുഹമ്മദ് ഷഫീഖ്, പി.ബോണി , വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫിറ്റ്‌നസും ടാക്‌സും ഇല്ലാതെ നിലത്തിലിറങ്ങിയ ടൂറിസ്റ്റ് ബസ് പുത്തനത്താണി നിന്നും കസ്റ്റഡിയിലെടുത്തത്.

വടകരയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് ടൂര്‍ വന്ന കുടുംബങ്ങള്‍ അടങ്ങിയ ടൂറിസ്റ്റ് സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ബസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികള്‍ സ്വീകരിച്ച് ബസ് കോട്ടക്കല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്.

sameeksha-malabarinews

യാത്രക്കാര്‍ക്ക് മറ്റൊരു ബസ് ഉദ്യോഗസ്ഥര്‍ തന്നെ ഏര്‍പ്പെടുത്തി സുരക്ഷിതയാത്രയ്ക്ക് സൗകര്യം ഒരുക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!