കൊളപ്പുറത്ത് ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്

തിരൂരങ്ങാടി: കൊളപ്പുറം തിരൂരങ്ങാടി റോഡില്‍ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കരുമ്പില്‍ നമ്മളങ്ങാടി സ്വദേശി ഷാഹിദ്, ഗുജറാത്ത് സ്വദേശി മങ്കില(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇതരസംസ്ഥാനക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മധ്യപ്രദേശില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് വാഹന ഡെലിവറിയുമായി പോവുകയായിരുന്ന മങ്കില വാഹനം നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top