HIGHLIGHTS : Inland Fisheries Management; Organized awareness class
വള്ളിക്കുന്ന്: ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയില്‍ സംയോജിത മത്സ്യവിഭവ പരിപാലനം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും കടലുണ്ടി പുഴ ശുചീകരണ പരിപാടിയും നടത്തി.
കടലുണ്ടി കമ്യൂണിറ്റി റിസേര്‍വ്, ഫ്രണ്ട്‌സ് ഓഫ് നേച്ച്വര്‍ എന്നീ സംഘടനകള്‍ ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എംഎഎംഒ കോളേജ് ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട് മെന്റിലെ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സംബന്ധിച്ചു.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വള്ളിക്കുന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു അത്രപുളിക്കല്‍ അധ്യക്ഷയായി . കടലുണ്ടി പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷാഹിന്‍ ഷാ, പരപ്പനങ്ങാടി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിസ്ന വി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധ, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍, ഫ്രണ്ട്‌സ് ഓഫ് നേച്ചര്‍ സെക്രട്ടറി റഫീക് ബാബു, കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് ചെയര്‍മാന്‍ ശിവദാസന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ പ്രജീഷ് നന്ദി പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് വിതരണവും നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു