Section

malabari-logo-mobile

വരുന്നു ചക്കക്കാലം…ചൂടുള്ള വെക്കേഷന്‍ തണുപ്പിക്കാന്‍ ചക്ക ജ്യൂസ്

HIGHLIGHTS : Let's see how to prepare the delicious juice of jackfruit

ഏറെ ഗുണങ്ങളുള്ള ഒരുഫലമാണ് ചക്ക എന്നകാര്യം എല്ലാവര്‍ക്കും അറിയാം. ഈ സീസണില്‍ ഏറെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്ക വെറുതെ കഴിക്കുന്നതുതന്നെ ഏറെ പോഷക ഗുണം നല്‍കുന്ന ഒന്നാണ്. ഇത്രയേറെ ഗുണങ്ങളുള്ള ചക്കപ്പഴത്തിന്റെ സ്വാദിഷ്ഠമായ ജ്യൂസ് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

വെറും നാലുചേരുവകള്‍ ഉപയോഗിച്ച് സൂപ്പര്‍ ചക്ക ജ്യൂസ് നിങ്ങള്‍ക്ക് വീട്ടില്‍തന്നെ തയ്യാറാക്കാം

sameeksha-malabarinews

ചേരുവകള്‍;-

ചക്കപ്പഴം- ഒരു കപ്പ്
ഏലക്ക -3 എണ്ണം
തണുത്ത പാല്‍- അര ലിറ്റര്‍
പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചെറുതായി നുറുക്കിയെടുത്ത ചക്ക ചുളകള്‍, പാല്‍, പഞ്ചസാര ഏലക്ക ഒന്ന് ചതച്ചത് എല്ലാം കൂടെ മിക്‌സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അടിച്ചെടുക്കുക. ജ്യൂസ് വലിയ കണ്ണിയുള്ള അരിപ്പ ഉപയോഗിച്ച് അരിച്ചോ അരിക്കാതെയോ ഉപയോഗിക്കാം. ഐസ് വേണ്ടവര്‍ക്ക് ജ്യൂസില്‍ ഐസ്‌ക്യൂബ് ഇട്ടും കുടിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!