Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ കുപ്രസിദ്ധ മോഷണ സംഘം പിടിയില്‍

HIGHLIGHTS : Infamous robber gang nabbed in Kondotty

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ കുപ്രസിദ്ധ മോഷണ കേസ് പ്രതികള്‍ പോലീസിന്റെ പിടിയിലായി. പുതിയ മോഷണതിനുള്ള ആസൂത്രണത്തിനിടെയാണ് പ്രതികള്‍ കൊണ്ടോട്ടിയില്‍ പിടിയിലായത്. തിരൂര്‍ക്കാട് സ്വദേശി അജ്മല്‍ (25), തൃശ്ശൂര്‍ ആറങ്ങോട്ടുകര സ്വദേശി ഷന്‍ഫിര്‍ (36), മൂന്നിയൂര്‍ ആലിന്‍ചുവട് അബ്ദുല്ലത്തീഫ് (51)എന്നിവരാണ് പിടിയിലായത്.
സിഐ കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങളും, എസ്‌ഐ വിനോദ് വലിയാട്ടൂരും ചേര്‍ന്നാണ് പ്രകതികളെ അറസ്റ്റ് ചെയ്തത്.

ഇവര്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളില്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു. ഇവര്‍ക്ക് വീടുകളും കടകളും പൊളിച്ച് മോഷണം നടത്തുന്ന രീതിയും മലഞ്ചരക്ക് മോഷണവും ഉണ്ട്. പകല്‍സമയത്ത് തുറന്നുവെച്ച മലഞ്ചരക്ക് കടകളില്‍ ഉടമകള്‍ ഭക്ഷണത്തിനോ, പള്ളിയിലേക്കോ മാറി നില്‍ക്കുന്ന സമയത്ത് ചരക്കുകള്‍ മോഷണം നടത്തുന്ന പതിവുണ്ടെന്നും ഇവര്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട് പുറത്തിറങ്ങിയ ശേഷം വന്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.

sameeksha-malabarinews

സ്പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട് ശശി കുണ്ടറക്കാട്, അബ്ദുല്‍ അസീസ് കാര്യോട്ട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ് കൂടാതെ കൊണ്ടോട്ടി പോലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ മോഹനന്‍, രാജേഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്‌റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!