Section

malabari-logo-mobile

ലോക്ക് ഡൗണ്‍ ഇളവുകള്‍ ; പരപ്പനങ്ങാടി നഗരസഭയുടെ നിര്‍ദ്ദേശങ്ങളില്‍ ആശയക്കുഴപ്പം: വ്യപാരികള്‍ക്ക് താക്കീത് നല്‍കി പോലീസ്‌

HIGHLIGHTS : പരപ്പനങ്ങാടി:  പരപ്പനങ്ങാടിയില്‍ നഗരസഭ അനുവദിച്ച കോവിഡ് നിയന്ത്രണ ഇളവുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയന്ന് ആക്ഷേപം . ഇതേ തുടര്‍ന്ന് ടര...

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയില്‍ നഗരസഭ അനുവദിച്ച കോവിഡ് നിയന്ത്രണ ഇളവുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയന്ന് ആക്ഷേപം . ഇതേ തുടര്‍ന്ന് ടര്‍ഫ് ഗ്രൗണ്ടുകള്‍ക്കുള്ള നിയന്ത്രണങ്ങളും , കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ സമയനിയന്ത്രണങ്ങളും വീണ്ടും നടപ്പിലാക്കാന്‍ തീരുമാനം.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിആര്‍പിസി 144 പ്രകാരം നവംബര്‍ 15 വരെ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നവംബര്‍ 5ാം തിയ്യതി പരപ്പനങ്ങാടി നഗരസഭയിലെ മോണിറ്ററിങ്ങ് കമ്മറ്റി ഇതിന് വിരുദ്ധമായ ചില ഇളവുകള്‍ നില്‍കിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ടര്‍ഫ് ഗ്രൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും, കടകള്‍ തുറന്നടക്കുന്നതിന്റെ സമയനിന്ത്രണവുമായി ബന്ധപ്പെട്ടതായിരുന്നു.

sameeksha-malabarinews

ടര്‍ഫ് ഗ്രൗണ്ടുകള്‍, മറ്റ് ഗ്രൗണ്ടുകളിലുള്ള കാലകായിക വിനോദങ്ങള്‍ രാവിലെ ആറുമണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാമെന്നും, നഗരസഭാ പരിധിയിലെ എല്ലാ കടകളും സമയപരിധിയില്ലാതെ തുറന്നു പ്രവര്‍ത്തിക്കാനും അനുവദിച്ചിരുന്നു. ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കാമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെ ഇത്തരം ഇളുവകള്‍ നല്‍കിയത് ക്രമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് രംഗത്തെത്തി. ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ നഗരസഭക്ക് കത്ത് നല്‍കി. ഇതോടെ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ നഗരസഭ ഏഴാം തിയ്യതി പിന്‍വലിച്ചു.

എന്നാല്‍ ഇളവുകള്‍ പിന്‍വലിച്ചതറിയാതെ തുറന്ന കടകള്‍ അടക്കാന്‍ പോലീസ് ആവിശ്യപ്പെടുകയും, സമയക്രമം പാലിക്കാതെ തുറന്നാല്‍ നടപടിയെടുക്കമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!