പരപ്പനങ്ങാടിയില്‍ കക്കൂസ് മാലിന്യം ജനവാസ സ്ഥലത്തു തള്ളി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമഗംലത്ത് കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളി.
പെട്രോൾ പമ്പിനു സമീപം നെച്ചിക്കാട് ഇബ്രാഹിംകുട്ടി ഹാജിയുടെ വീടിനു സമീപത്താണ് കക്കൂസ് മലിന് തള്ളിയത് .

മെയിൻ റോഡിൽ നിന്നും ഇരുപത്തിയഞ്ചു മീറ്ററോളം നീളത്തിൽ കളത്തിങ്ങൽ ഇസ്മയിലിന്റെ വീട്ടു വളപ്പുവരെ മാലിന്യം തളംകെട്ടി നിൽക്കുകയാണ്. ഇരുട്ടിന്റെ മറവിലാണ് ഈ ക്രൂരത ചെയ്തത് .  മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ സ്ഥലത്തെത്തി ആണുനശീകരണം നടത്തി.

കക്കൂസ് മാലിന്യം തള്ളൽ പതിവായ ഈ പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top