കോഴിക്കോട് : ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന്‍ രാജിവെക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് ദേശീയ ജനറല്‍ സക്രട്ടറി കുഞ്ഞാലിക്കുട്ടി.
ഇന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിനെതിരയും മറ്റ് നടക്കുന്ന അന്വേഷണങ്ങളേയും ആരോപണങ്ങളേയും കൗണ്ടര്‍ ചെയ്യാനുള്ള ഒരു നടപടിയാണ് ഇതെന്നും അതിനായി കമറുദ്ധീനെ കരുവാക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എംസി കമറുദ്ദീന്റെ ബിസിനസ് തകര്‍ന്നതാണ്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സിറ്റിങ് എംഎല്‍എമാര്‍ വരയെണ്ടു ആരോപണ വിധേയരാവര്‍ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.




