നിലമ്പൂരില്‍ അമ്മയും മൂന്ന് കുട്ടികളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

മലപ്പുറം:  നിലമ്പൂര്‍ പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയില്‍ അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രഹ്ന, മക്കളായ ആദിത്യന്‍(12), അര്‍ജ്ജുന്‍(10), അനന്തു(7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവിനെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് സൂചന. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുയാണ്.

Share news
error: Content is protected !!
Scroll to Top