ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരന്‍ പ്രഹ്ലാദ് മരണത്തിന് കീഴടങ്ങി. 96 മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി വളരെ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി 200 അടി താഴ്ചയുള്ള കിണറിലേക്ക് വീണുമോയത്. കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. കുട്ടി കിണറ്റി വീണതോടെ പ്രദേശത്തേക്ക് ആള്‍ക്കൂട്ടം വന്‍തോതില്‍ വന്നതോടെ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പിതാവ് ; ഹര്‍കിഷന്‍. അമ്മ: കപൂരി.
കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.




