Section

malabari-logo-mobile

ഷംസു പുന്നക്കലിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന്‌ വിട്ടുകൊടുത്തു

HIGHLIGHTS : മഞ്ചേരി : ഇന്നലെ അന്തരിച്ച സിപിഐഎം നേതാവും സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗവുമായ ഷംസു പുന്നക്കലിന്റെ മൃതദേഹം പഠനാവിശ്യങ്ങള്‍ക്കായി മഞ്ചേരി മെഡ...

മഞ്ചേരി : ഇന്നലെ അന്തരിച്ച സിപിഐഎം നേതാവും സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗവുമായ ഷംസു പുന്നക്കലിന്റെ മൃതദേഹം പഠനാവിശ്യങ്ങള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിന്‌ വിട്ടുകൊടുത്തു.

ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ ഹൃദ്രോഗത്തെ തുടര്‍ന്ന്‌ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷംസു മരണമടഞ്ഞത്‌ .
മഞ്ചേരി മഞ്ചുരുളി സ്വദേശിയായ ഷംസു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്‌. പിന്നീട്‌ ഡിവൈഎഫ്‌ഐയിലും തുടര്‍ന്ന്‌ ചുമട്ട്‌ തൊഴിലാളി രംഗത്തും സജീവമായി. മഞ്ചേരിയിലെ സിഐടിയുവിന്റെ കരുത്തുന്റ പ്രതീകമായിരുന്നു ഷംസു പുന്നക്കല്‍.

sameeksha-malabarinews

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ എന്‍ഡിഎഫിന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷംസു മൂന്ന്‌ വര്‍ഷത്തോളം ചികിത്സ നേടിയാണ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നത്‌.

ഭാര്യ ടിഎസ്‌ മീര, മക്കള്‍ താനിയ, ആദിത്യന്‍, പിതാവ്‌ ഉസൈന്‍, മാതാവ്‌ നഫീസ, സഹോദരങ്ങള്‍ നിസാര്‍, ഷാഹിത, താഹിറ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!