ഐക്യരാഷ്ട്ര കേന്ദ്രം : ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ പിന്നില്‍. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ പട്ടികയില്‍ ഒന്നാമത് ഫിന്‍ലന്‍ഡ് ആണ്.
ആകെ 149 രാജ്യമാണ് പട്ടികയില്‍ ഉള്ളത്. ഇന്ത്യ 139-ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 105-ാം സ്ഥാനത്തും ബംഗ്ലാദേശ് 101-ാം സ്ഥാനത്തുമാണ്. കോവിഡ് കാലത്തെ പ്രതിഫലനങ്ങളെ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് മുഖ്യമാനദണ്ഡങ്ങള്‍.
ലോകത്ത് മഹാമാരിയില്‍ തളര്‍ന്ന ജനതയെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിലയിരുത്തി. ഐസ്ലന്‍ഡ് ആണ് രണ്ടാമത്. ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ തുടങ്ങിയവയാണ് തൊട്ടുപിന്നില്‍. ഏറ്റവും പിന്നില്‍ 149-ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍ ആണ്, സിംബാബ്വെ (148), റുവാണ്ട (147). 2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു.




