Section

malabari-logo-mobile

ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

HIGHLIGHTS : Ind vs Eng 5th T20 | India beats England by 36 runs, wins series

England’s Eoin Morgan with India’s Virat Kohli during the toss before the match. | Photo Credit: Reuters

അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്നെങ്ങിലും, നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നടത്തിയ പ്രകടനത്തിന്റെ തോളിലേറി ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്‌ളണ്ടിനെതിരെ ശക്തമായ ബോളിങ്ങ് പ്രതിരോധമുയര്‍ത്താനും ഇന്ത്യയ്ക്കു കഴിഞ്ഞു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ടിനുവേണ്ടി ജോസ് ബ്ലട്ടറും ഡേവിഡ് മലനും അര്‍ദ്ധസെഞ്ചുറി നേടി. ഇംഗ്ലണ്ട് ഓപ്പണ്‍ ജേസണ്‍ റോയ് റണ്‍സൊന്നുമെടുക്കാതെ തുടക്കത്തില്‍ തന്നെ പുറത്തായി. ജോണി ബെയര്‍സ്‌റ്റോ -7, ഇയോണ്‍ മോര്‍ഗര്‍ – 1, ബെന്‍സ്‌റ്റോക്‌സ് -14, ക്രിസ് ജോര്‍ഡാന്‍ -11, ജോഫ്ര ആര്‍ച്ചര്‍ -1, സാം കറണ്‍ -14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സ്.

sameeksha-malabarinews

ഇന്ത്യയ്ക്കുവേണ്ടി ഷര്‍ദുല്‍ റാക്കൂര്‍ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യയും നടരാജനും ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യക്ക വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ നായകന്‍ വിരാട് കേഹ്ലിയും രോഹിത് ശര്‍മയും അര്‍ദ്ധസെഞ്ചുറി നേടി. 34 പന്തില്‍ നിന്നും 64 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. 8.6 ഓവറില്‍ ബെന്‍സ്‌റ്റോകിന്റെ പന്തില്‍ രോഹിത്ത് പുറത്തായി.

52 പന്തില്‍ നിന്ന് പുറത്താകാതെ 80 റണ്‍സാണ് കോഹ്ലി നേടിയത്. രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്‌സ്. രോഹിത്തിന്റെ വിക്കറ്റ് നഷ്ടത്തിനുശേഷം ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 17 പന്തില്‍ നിന്ന് രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 32 റണ്‍സ് നേടി. ആദില്‍ റാഷിദിന്റെ പന്തിലെ ഷോട്ട് ജേസണ്‍ റോയ് പിടികൂടിയപ്പോള്‍ 13.2 ഓവറില്‍ സൂര്യകുമാര്‍ പുറത്തായി. നാലാമതായി ഹര്‍ദിക് പാണ്ട്യ 17 പന്തില്‍ നിന്ന് രണ്ട് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 39 റണ്‍സ് നേടി. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ചാണ് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!