സിപിഎം നേതാവ് ബേബി ജോണിനെ പ്രസംഗ വേദിയിൽ തള്ളിയിട്ടു

തൃശ്ശൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ അക്രമി തള്ളിയിട്ടു. ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം. റെഡ് വോളന്റിയര്‍മാരും നേതാക്കളും ചേര്‍ന്നാണ് അക്രമിയെ വേദിയില്‍ നിന്നും പിടികൂടി പുറത്താക്കിയത്.

ചെന്ത്രാപ്പിനി സ്വദേശി ഷുക്കൂറാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തുവെന്നും പോലീസ് വ്യക്തമാക്കി. ഇടതുപക്ഷ പ്രവര്‍ത്തകന്റെ വേഷം ധരിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top