Section

malabari-logo-mobile

സിന്ധു സെമിയില്‍ വീണു

HIGHLIGHTS : Sindhu lost in the semis

ബര്‍മിങ്ങാം : ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു സെമിയില്‍ തോറ്റു പുറത്ത്. തായ്‌ലാന്‍ഡിന്റെ പോണ്‍പാവീ ചോപുവോങ്ങാണ് സെമിയില്‍ സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചോപുവോങ്ങിന്റെ വിജയം. സ്‌കോര്‍ : 21-17, 21-9

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്‍ അകിനാ യാഗൂച്ചിയെ പിന്നില്‍നിന്നും തിരിച്ചടിച്ച് തോല്‍പ്പിച്ചാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 16-21 ന് കൈവിട്ട സിന്ധു, 21-16, 21-19 എന്നീ സ്‌കോറുകള്‍ക്കാണ് രണ്ടും മൂന്നും സെറ്റും മത്സരവും സ്വന്തമാക്കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!