Section

malabari-logo-mobile

സുരക്ഷിതമെന്ന് ഉറപ്പ് ; ആസ്ട്രസെനെക്ക വാക്‌സിന്‍ വിതരണം പുനപാപംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍

HIGHLIGHTS : Assurance of safety; European countries prepare to resume AstraZeneca vaccine supply

ഹേഗ് : ഓക്‌സ്ഫഡ് – ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്‌സിന്‍ വിതര്ണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍.

ആസസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാമെന്ന് നേരത്തെ ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയരുന്നു. വാക്‌സിനെടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാകിസിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ രക്തം കട്ടപിടിക്കുന്നതുമായി വാക്‌സിന് ഒരു ബന്ധവും കണ്ടുപിടിക്കാനായില്ലെന്നും അതിനാല്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ലോകാരോഗ്യസംഘടന വിശദീകരിച്ചത്. പിന്നാലോയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്‌സിനു പച്ചക്കൊടി കാണിച്ചത്.

sameeksha-malabarinews

വാക്‌സിന്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലെന്റ്‌സ്, പോര്‍ച്ചുഗല്‍, ലിതുവാനിയ, ലാത്വിയ, സ്ലോവേനിയ, ബര്‍ഗേറിയ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!