Section

malabari-logo-mobile

അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ക്യാപ്റ്റൻ യാഷ് ഗുൽ

HIGHLIGHTS : Indian squad for Under-19 Asia Cup announced; Captain Yash Gul

ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെ യുഎഇയിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ ഡൽഹി ബാറ്റർ യാഷ് ധുൽ നയിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ടൂർണ്ണമെൻറ് മുന്നോടിയായി ബാംഗ്ലൂരിൽ ഒരു തയ്യാറെടുപ്പ് ക്യാമ്പ് ഉണ്ടായിരിക്കും കൂടാതെ 5 സ്റ്റാൻഡ് ബൈ കളിക്കാർ ഉൾപ്പെടുന്ന 25 അംഗ സ്ക്വാഡിനെയും ഗവേണിങ് ബോഡി തെരഞ്ഞെടുത്തു.

ഈ വർഷം ആദ്യം നടന്ന വിനു മങ്കാട് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആയിരുന്നു യാഷ് ധുൽ. ടൂർണ്ണമെൻറ് ടീം കളിച്ച അഞ്ച് മത്സരങ്ങളിൽ ഡിസിസിഎയ്ക്കായി 302 റൺസ് നേടി.ടൂർണ്ണമെൻറിൽ ഏറ്റവുമധികം റൺസ് എടുത്ത താരങ്ങളിൽ അഞ്ചാമതായിരുന്നു യാഷ് ധുൽ.

sameeksha-malabarinews

അടുത്ത വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിൽ വെസ്റ്റിൻഡീസിൽ നടക്കുന്ന ഇന്ന് അണ്ടർ 19 ലോകകപ്പ്നുള്ള ഇന്ത്യൻ ടീമിന പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു. രണ്ടുതവണ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ  കഴിഞ്ഞ എട്ട് എഡിഷനുകളിലായി ആറ് തവണ എ സി സി അണ്ടർ 19 ഏഷ്യാകപ്പ് നേടിയിട്ടുണ്ട്. 2012 പാകിസ്ഥാനുമായി ട്രോഫി പങ്കിട്ടു.

ഇന്ത്യൻ അണ്ടർ 19 ഏഷ്യാ കപ്പ് ടീം: ഹർനൂർ സിംഗ് പന്നു, അംഗ്കൃഷ് രഘുവംഷി, അൻഷ് ഗോസായി, എസ്.കെ. റഷീദ്, യാഷ് ദുൽ (ക്യാപ്റ്റൻ), അന്നേശ്വർ ഗൗതം, സിദ്ധാർത്ഥ് യാദവ്, കൗശൽ താംബെ, നിശാന്ത് സിന്ധു, ദിനേശ് ബാന (WK), ആരാധ്യ യാദവ് (WK), രാജാങ്ങാട് ബാവ, രാജ്വർദ്ധൻ ഹംഗർഗേക്കർ, ഗാർവ് സാംഗ്വാൻ, രവികുമാർ, ഋഷിത് റെഡ്ഡി, മാനവ് പരാഖ്, അമൃത് രാജ് ഉപാധ്യായ, വിക്കി ഓസ്‌ത്വാൾ, വാസു വാട്‌സ് (ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമാണ്).

എൻസിഎയിൽ പ്രിപ്പറേറ്ററി ക്യാമ്പിൽ പങ്കെടുക്കുന്ന സ്റ്റാൻഡ്‌ബൈ കളിക്കാർ: ആയുഷ് സിംഗ് താക്കൂർ, ഉദയ് സഹാറൻ, ശാശ്വത് ദങ്‌വാൾ, ധനുഷ് ഗൗഡ, പിഎം സിംഗ് റാത്തോഡ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!