Section

malabari-logo-mobile

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് UNICEF, സാധ്യമായ സഹായങ്ങൾ രാജ്യന്തര ഏജൻസി ഉറപ്പ് നൽകിയെന്ന് ; UNICEF പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രി വി ശിവൻകുട്ടി

HIGHLIGHTS : UNICEF praises education sector in Kerala, assures international assistance; Minister V Sivankutty after discussions with UNICEF representatives

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് രാജ്യാന്തര ഏജൻസിയായ UNICEF. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു UNICEF പ്രതിനിധികൾ. UNICEF സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്നാട്, കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ്  അഖില രാധാകൃഷ്ണൻ എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്ന് UNICEF പ്രതിനിധികൾ വ്യക്തമാക്കി. UNICEF – മായി കൂടുതൽ സഹകരണത്തിന് കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു . കരിക്കുലം പരിഷ്കരണത്തിലടക്കം സഹകരണം പ്രതീക്ഷിക്കുന്നു. പട്ടിക ജാതി, പട്ടിക വർഗ, മലയോര, തീരപ്രദേശ മേഖലകളിലുള്ള കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കുള്ള വിവിധതരം വിദ്യാഭ്യാസ  പിന്തുണ നൽകൽ, പ്രീപ്രൈമറി മേഖലക്കുള്ള സഹായം  നൽകൽ തുടങ്ങി വിവിധ മേഖലകളിൽ UNICEF -മായി സഹകരിക്കുന്നതിൽ  സന്തോഷമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു .
നിലവിൽ UNICEF പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിച്ചേർന്നു പ്രവർത്തിക്കുന്ന കരിയർ പോർട്ടൽ, SCERT യുമായി ചെർന്നു തയ്യാറാക്കിയ ഉല്ലാസപ്പറവകൾ  എന്നീ പദ്ധതികൾക്ക്  കൂടുതൽ പ്രചാരം നൽകുന്നതിനും ധാരണയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!