HIGHLIGHTS : Indian medical graduates can train in foreign countries
ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ അംഗീകാരം. 10 വര്‍ഷത്തേക്കാണ് അംഗീകാരം. ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പരിശീലനം നേടാം. ഇതോടെ യുഎസ്, കാനഡ, ഓസ്ട്രേലിയ ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് പരിശീലനത്തിനായി പോകാവുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യയില്‍ നിന്നുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്കും ഡബ്യുഎഫ്എംഇയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ രൂപീകരിക്കുന്ന പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കും ഡബ്യുഎഫ്എംഇയുടെ അക്രഡിറ്റേഷന്‍ ലഭിക്കും. ഇത് ഇന്ത്യന്‍ മെഡിക്കല്‍ സ്ഥാപനങ്ങളുടെയും പ്രൊഫഷണലുകളുടെയും അന്തര്‍ദേശീയ അംഗീകാരവും പ്രശസ്തിയും വര്‍ധിപ്പിക്കും. അക്കാദമിക് സഹകരണങ്ങളും കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിലവിലുള്ള മെച്ചപ്പെടുത്തലുകളും നവീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സംഘടനയാണ് ദ വേള്‍ഡ് എജ്യുകേഷന്‍ ഫെഡറേഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ഏറ്റവും ഉയര്‍ന്ന നിലവാരം’ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പാലിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ സംഘടന പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു