തെന്നിന്ത്യന്‍ താരം തൃഷ വിവാഹിതയാകുന്നു; വരന്‍ മലയാളി നിര്‍മാതാവ്?

തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു മലയാളി ചലച്ചിത്ര നിര്‍മ്മാതാവാണ് തൃഷയുടെ വരനാകുന്നതെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളെ കുറിച്ച് താരം പ്രതികരിക്കുകയോ ഔദ്യോഗിക പോസ്റ്റുകളോ ഒന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

2015-ല്‍ നിര്‍മാതാവും വ്യവസായിയുമായി വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവരും പിന്മാറുകയായിരുന്നു. പിന്നാലെ വരുണ്‍ നിര്‍മ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ തൃഷ തന്റെ വിവാഹത്തെ കുറിച്ച് മനസു തുറന്നിരുന്നു. സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ട് വിവാഹം ചെയ്ത് പിന്നീട് വേര്‍പിരിയാന്‍ തനിക്ക് പറ്റില്ല എന്നും ജീവിത പങ്കാളിയായി തനിക്ക് തോന്നുന്ന ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും നടി പറഞ്ഞു.

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ലാണ് തൃഷയുടേതായി എറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷയെ അവതരിപ്പിച്ചത്. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയില്‍ തൃഷയാണ് നായിക. ഒക്ടോബര്‍ 19-നാണ് ലിയോ റിലീസിനെത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top