Section

malabari-logo-mobile

വിധവാ പുനര്‍വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

HIGHLIGHTS : Widow can apply for remarriage financial assistance

കോഴിക്കോട്: വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യ പദ്ധതിയില്‍ വിധവാ പുനര്‍വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50നും മധ്യേ പ്രായമുള്ള ബിപിഎല്‍/ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് പുനര്‍വിവാഹത്തിന് 25000 രൂപ ധനസഹായം നല്‍കും. പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.

ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എന്നിവ സഹിതം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495 2370750.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!