Section

malabari-logo-mobile

ജപ്പാനെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

HIGHLIGHTS : India beat Japan by five goals in the Asia Cup final

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി പോരാട്ടത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
കൊറിയയെ വീഴ്ത്തി കരുത്തരായ മലേഷ്യയും ഫൈനലിലേക്ക് കടന്നു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ- മലേഷ്യയെ നേരിടും.

മുന്‍ നായകനും മലയാളി താരവും ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷിന്റെ കരിയറിലെ 300-ാം അന്താരാഷ്ട്ര പോരാട്ടമാണ് സെമി എന്നതും ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. 19-ാം മിനിറ്റില്‍ ആകാശദീപ് സിങ്, 23-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 30-ാം മിനിറ്റില്‍ മന്‍ദീപ് സിങ് എന്നിവരാണ് ഇന്ത്യക്കായി ലീഡ് സമ്മാനിച്ചത്. നാലാം ഗോള്‍ അമിതിലൂടെയായിരുന്നു. 39-ാം മിനിറ്റില്‍ മന്‍പ്രീത് സിങിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍,
51-ാം മിനിറ്റില്‍ ഇന്ത്യ അഞ്ചാം ഗോളും നേടി. ഫീല്‍ഡ് ഗോളായിരുന്നു ഇത്. കാര്‍ത്തി സെല്‍വമാണ് ലീഡ് അഞ്ചിലെത്തിച്ചത്.

sameeksha-malabarinews

ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. മൂന്ന് തവണ കിരീടം നേടി. 2011, 16, 18 വര്‍ഷങ്ങളിലാണ് കിരീട നേട്ടം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!