Section

malabari-logo-mobile

മുംബൈ-ഗോവ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു; യാത്രാസമയം 6 മണിക്കൂറായി കുറയും

HIGHLIGHTS : Mumbai-Goa National Highway construction works nearing completion; Travel time will be reduced to 6 hours

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ മുംബൈ-ഗോവ ദേശീയപാത (എന്‍എച്ച്-66) നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു. ഇതോടെ ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാസമയം 10 മണിക്കൂറില്‍നിന്ന് 6 മണിക്കൂറായി കുറയും. അടുത്ത മാസത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും പാത പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നും മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന്‍ വ്യക്തമാക്കി. മുംബൈ-ഗോവ ദേശീയപാത നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തെന്നു മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെയും പറഞ്ഞു. മഹാരാഷ്ട്രയിലെ പനവേല്‍ മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാതയാണ് എന്‍എച്ച് 66. ഇതില്‍ പനവേല്‍ മുതല്‍ ഗോവ വരെയുള്ള പാതയുടെ നിര്‍മാണമാണ് അടുത്തമാസം പൂര്‍ത്തിയാകുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ആകെ 1,611 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് എന്‍എച്ച് 66.

sameeksha-malabarinews

മുംബൈയില്‍ നിന്ന് ഗോവയിലേക്ക് 471 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത തുറക്കുന്നതോടെ യാത്രാസമയം പകുതിയാകും. വിനോദസഞ്ചാര ഇത് മേഖലയിലടക്കം പ്രതിഫലനമുണ്ടാകുമെന്നാണു വിലയിരുത്തല്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!