Section

malabari-logo-mobile

മലപ്പുറം എസ് പിയെ സസ്‌പെന്‍ഡ് ചെയ്യണം; താനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

HIGHLIGHTS : Malappuram SP should be suspended; Youth League march to Tanur Police Station

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറം എസ് പിയെ സസ്പെന്‍ഡ് ചെയ്യണമെന്നും പൊലീസ് കാലന്‍ പൊലീസായി മാറിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു.

കസ്റ്റഡി മരണത്തില്‍ താമിര്‍ ജിഫ്രിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു

sameeksha-malabarinews

താനൂരില്‍ കസ്റ്റഡിയില്‍ മരിച്ച താമിറിനെതിരെ പൊലീസ് നടത്തിയത് ക്രൂര പീഡനമെന്ന് ഒപ്പം പിടിയിലായവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താമിര്‍ ജിഫ്രി മരിക്കുന്നതിന്റെ തലേന്ന് ചേളാരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!