വള്ളിക്കുന്നില്‍ നാട്ടുകാര്‍ തടഞ്ഞിട്ട 8 ടോറസ് ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

വള്ളിക്കുന്ന് : പാടംനികത്താന്‍ മണ്ണുമായ് എത്തിയ എട്ട് ടോറസ് ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു പോലീസില്‍ ഏല്പിച്ചു. കരുമരക്കാട് മടവംപാടം മണ്ണിട്ട് നികത്തുന്നതിനായിഅസമയത്തു മണ്ണുമായി എത്തിയ ലോറികളാണ് തടഞ്ഞിട്ടത്.

കൂട്ടുമൂച്ചി – കരുമരക്കാട് പരുത്തിക്കാട് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി വാഹനഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. ഈ റോഡിലൂടെ മണ്ണ് ലോറികള്‍ കൂട്ടത്തോടെ അമിത വേഗതയില്‍ എത്തുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസിന് സ്റ്റേഷനില്‍ നിന്ന് എത്തി ചേരാന്‍ ഏറ്റവും ദൂരം കൂടുതലുള്ള സ്ഥലമായ കരുമരക്കാട് എത്തുമ്പോഴേക്കും ലോറികള്‍ മണ്ണടിച്ചു പോകുമെന്നതിനാല്‍ നാട്ടുകാരോട് വാഹനങ്ങള്‍ തടഞ്ഞിടാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് നാട്ടുകാര്‍ ലോറികള്‍ തടഞ്ഞ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി പാസ്സില്ലാതെ മണ്ണുമായെത്തിയ എട്ടുലോറികള്‍ പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സത്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലോറികള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top