യശ്വന്തപുരം എക്സ്പ്രസ്സിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചു

പാലക്കാട് ; 16528കണ്ണൂർ – യശ്വന്തപുരം 16527 യശ്വന്തപുരം – കണ്ണൂർ എക്സ്പ്രസ്സുകൾക്ക് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലാണ് റെയിൽവേ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചിരി കൊണ്ട് ഉത്തരവിറക്കിയിക്കുന്നത്.

16604 തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ്സിന്റെ തിരൂരിലെ നിർത്തലാക്കിയ സ്റ്റോപ്പും പുനസ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ മാവേലി എക്സ്പ്രസിന് കുറ്റിപ്പുറത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഷൊർണൂർ -കണ്ണൂർ – ഷൊർണൂർ മെമുവിന് തിരുനാവായയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

മലബാറിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ഏക ട്രെയിൻ ആയ യശ്വന്തപുരം എക്സ്പ്രസ്സിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. രാജ്യറാണി എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top