ഇന്ത്യയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

India banned 47 more chinees app

ദില്ലി: ഇന്ത്യയില്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. നേരത്തെ 59 ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്. നേരത്തെ നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്.

നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടിക ഉടന്‍ പുറത്തിറങ്ങും.

ഇന്ത്യ ചൈന അതിര്‍ത്തിയായ ലഡാക്കിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.