കോവിഡ് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു

കോയമോന്‍

പരപ്പനങ്ങാടി : കോഴിക്കോട് മെഡിക്കല്‍ കോളേജ് കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു. ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി സീതീന്റെ പുരയക്കല്‍ കോയമോന്‍ (54) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്

വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നെന്നാണ് കരുതപ്പെടുന്നത്.
മൃതദേഹം നാളെ ആലുങ്ങല്‍ ഷെയ്ഖ് പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മറവ് ചെയ്യും.
ഇന്ന് പരപ്പനങ്ങാടിയില്‍ ഇരുപത്തിനാലുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഭാര്യ: ബീവിജ. മക്കള്‍: റൂഫസീന, ഷാനില, നാഫിഹ്, സൗഫിയ, ഷഫനാസ്. മരുമക്കള്‍: ശിഹാബ് ചാലിയം, റസാഖ് താനൂര്‍.

Share news
error: Content is protected !!
Scroll to Top