Section

malabari-logo-mobile

മദ്യവില വര്‍ധിപ്പിച്ചു

HIGHLIGHTS : Increase in liquor prices in the state. The increase will be effective from today.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ധനവ്. ഇന്ന് മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക.

വിവിധ ബ്രാന്റുകളിലുള്ള മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധനവ് ഉണ്ടാവുക. ഇതോടെ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെ വില 600 രൂപയില്‍ നിന്ന് 610 രൂപയാകും.

sameeksha-malabarinews

മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പുവെച്ചിരുന്നു.

വിറ്റുവര് നികുതി നേരത്തെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് വില വര്‍ധിപ്പിച്ചത്.

നേരത്തെ ജനുവരി മുതലാണ് മദ്യത്തിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

അതെസമയം വൈനിനും ബിയറിനും നാളെ മുതല്‍ വില വര്‍ധനവ് ഉണ്ടവും.

മദ്യവില 2021 ഫെബ്രുവരിയാലാണ് സംസ്ഥാനത്ത് അവസാനമായി വര്‍ധിപ്പിച്ചത്. അന്ന് വിവിധ ബ്രാന്റുകള്‍ക്ക് 10 രൂപ മുതല്‍ 90 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!