Section

malabari-logo-mobile

കല്യാണവീട്ടിലെ ഗാനമേള കണ്ട് ഇരിപ്പുറച്ചില്ല.. മതിമറന്നാടിയ കാറ്ററിംഗ് ചേച്ചിമാര്‍ വൈറലായി

HIGHLIGHTS : A video of women catering to weddings has gone viral

മാസങ്ങള്‍ക്കു മുമ്പാണ് കൊല്ലത്തെ കല്യാണ വീട്ടിലെ ഡാന്‍സ് വീഡിയോ വൈറലായത്. കല്യാണത്തിന് ഭക്ഷണം വിളമ്പാന്‍ എത്തിയ ചേച്ചിമാര്‍ക്ക് ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഗാനം കേട്ടതോടെ ചേച്ചിമാര്‍ പാട്ടിനൊപ്പം ഗംഭീരമായി ചുവടുവെക്കുകയായിരുന്നു. പാട്ടിനൊത്ത് ചുവടുവെക്കുന്ന കാറ്ററിംഗ് ചേച്ചിമാരെ കണ്ട് കല്ല്യാം കൂടാന്‍ എത്തിയവരാണ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഈ സൂപ്പര്‍ ഡാന്‍സ് പെട്ടന്നുതന്നെ വൈറലാവുകയായിരുന്നു. ഇതോടെ ചേച്ചിമാരും ഹിറ്റായി.

കൊല്ലം ഓച്ചിറ കാന്താരി എന്ന കാറ്ററിംഗ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഒരൊറ്റരാത്രികൊണ്ട് കല്യാണ വീട്ടിലെ വീഡിയോയിലൂടെ വെറലായി മാറിയത്.

sameeksha-malabarinews

കരുനാഗപ്പള്ളിയിലെ പ്രമുഖനായ നവാസ് കൊലശ്ശേരി ആണ് കാന്താരീസിന്റെ നൃത്ത വീഡിയോ ചിത്രീകരിച്ച സമൂഹം മാധ്യമങ്ങളില്‍ പങ്കുവച്ചത് .തങ്ങളുടെ വീഡിയോ വൈറലായതോടെ സന്തോഷത്തേക്കാള്‍ ഏറെ ആദ്യം ഭയമായിരുന്നു വെന്ന് ഇവര്‍ പറയുന്നു. കാരണം ആളുകള്‍ എത്തരത്തിലായിരിക്കും ഇതിനോട് പ്രതികരിക്കുക എന്നതുകൊണ്ടായിരുന്നു അത്. എന്നാല്‍ ഒരു മോശം കമന്റ് പോലും വീഡിയോക്ക് താഴെ വരാതിരുന്നത് ആശ്വാസമായെന്നും ഇവര്‍ പറയുന്നു. അതിന് ശേഷം ഇപ്പോഴാണ് സന്തോഷം വരുന്നതെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു.

നവാസ്  ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!