വസ്ത്രധാരണ രീതിയെ കുറിച്ചുള്ള വാക്കുതര്‍ക്കം;ഭാര്യയെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വസ്ത്രധാരണ രീതിയെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍
വെട്ടിക്കൊലപ്പെടുത്തി . കന്യാകുമാരി തക്കലയിലാണ് സംഭവം ഉണ്ടായത്. 31 വയസ്സുള്ള ജെബ പ്രിന്‍സാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തക്കല സ്വദേശിയായ ഭര്‍ത്താവ് എബനേസറി(35)നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ജെബ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്ന ശേഷം ഭാര്യയുടെ വസ്ത്രധാരണത്തില്‍ ഉണ്ടായ മാറ്റമാണ് കൊലപാതക കാരണം എന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് .ഇതിനെ ചൊല്ലി ഇരുവരും നിരവധി തവണ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.

ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിനുശേഷം ജെബയുടെ വസ്ത്രധാരണത്തില്‍ മാറ്റം ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ബന്ധുക്കളും ഇടപെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് കുടുംബവീട്ടില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തശേഷം പോകുന്ന വഴിയാണ് നടുറോഡില്‍ വെച്ച് ഇയാള്‍ ഭാര്യയെ കയ്യില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ജെബയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. കൃത്യത്തിനുശേഷം വീട്ടിലെത്തിയ ഇയാള്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ തന്നെ സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നത്രെ.

യുവതിയുടെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top