Section

malabari-logo-mobile

പൈനാപ്പിള്‍ പുഡിങ്

HIGHLIGHTS : How to prepare pineapple pudding

തയ്യറാക്കിയത്;ഷെരീഫ

ആവശ്യമായ ചേരുവകൾ:-

sameeksha-malabarinews

പഞ്ചസാര – 4 കപ്പ്
വെള്ളം – അരക്കപ്പ്

വെണ്ണ – ഒരു വലിയ സ്പൂണ്‍

പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത്- ഒരു കപ്പ്‌

കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍

പാല്‍ – അര ലിറ്റര്‍

ജെലറ്റിന്‍ – 15-20 ഗ്രാം, ചൂടുവെള്ളത്തില്‍ വച്ച് ഉരുക്കിയത്
പൈനാപ്പിള്‍ പൊടിയായി അരിഞ്ഞു വേവിച്ചത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം:-

ചൂടായ പാനില്‍ നാലു വലിയ സ്പൂണ്‍
പഞ്ചസാര ചേര്‍ത്തിളക്കി ഉരുകിത്തുടങ്ങുമ്പോള്‍ വെള്ളം ചേര്‍ത്തു കാരമലൈസ് ചെയ്യുക. ഇതു വിളമ്പാനുള്ള പാത്രത്തില്‍ പുരട്ടി വയ്ക്കുക.

വെണ്ണ ചൂടാക്കി പൈനാപ്പിള്‍ ചേര്‍ത്തിളക്കി വേവിച്ച ശേഷം മുകളില്‍ ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര വിതറി വാങ്ങുക. ഇതു പുരട്ടി വച്ചിരിക്കുന്ന കാരമലിനു മുകളില്‍ നിരത്തുക.

കണ്ടന്‍സ്ഡ് മില്‍ക്ക,് പാല്‍, നാലു വലിയ സ്പൂണ്‍
പഞ്ചസാര എന്നിവ യോജിപ്പിച്ചു തിളയ്ക്കുമ്പോള്‍, ജലറ്റിന്‍ ഉരുക്കിയതു ചേര്‍ത്തിളക്കിയ ശേഷം വേവിച്ച പൈനാപ്പിളും ചേര്‍ത്തിളക്കണം.

ഇതു നേരത്തെ നിരത്തിയ പൈനാപ്പിളിനു മുകളില്‍ ഒഴിച്ചു ഫ്രിഡ്ജില്‍ വച്ച് അഞ്ച് ആറു മണിക്കൂര്‍ സെറ്റ് ചെയ്യുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!