Section

malabari-logo-mobile

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

HIGHLIGHTS : Incident of death of mother and baby after childbirth at Alappuzha Medical College; The Health Minister ordered an investigation

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് .മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .

കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ്ണ(22) യും കുട്ടിയുമാണ് മരിച്ചത്.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവാണ് മരണകാരണമെന്ന്
ബന്ധുക്കള്‍ ആരോപിച്ചു. അപര്‍ണ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മരിച്ചത്.കുട്ടി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

sameeksha-malabarinews

ശനിയാഴ്ചയാണ് അപര്‍ണയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച്ച ലേബര്‍ റൂമിലേക്ക് മാറ്റി .ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ശസ്ത്രക്രിയ വേണമെന്ന അറിയിച്ച് ആശുപത്രി അധികൃതര്‍ അപര്‍ണയുടെ അമ്മയില്‍നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി എന്ന് ബന്ധുക്കള്‍ പറയുന്നു. വൈകീട്ട് നാലോടെയാണ് കുട്ടി മരിച്ചതെന്ന് അറിയിച്ചത്. തുടര്‍ന്ന് ഹൃദയമിടിപ്പ് കൂടിയതിനെ തുടര്‍ന്ന് അപര്‍ണയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയിലും കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ലേബര്‍ റൂമില്‍ പരിചരിച്ച ഡോക്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!