Section

malabari-logo-mobile

മല്ലിക സാരാഭായി കലാമണ്ഡലം ചാന്‍സലര്‍

HIGHLIGHTS : Mallika Sarabhai Kalamandal Chancellor

തിരുവനന്തപുരം: ലോകപ്രശസ്ത നര്‍ത്തകിയും പത്മഭൂഷണ്‍ ജേത്രിയുമായ മല്ലിക സാരാഭായിയെ സംസ്ഥാന സര്‍ക്കാര്‍ കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലറായി നിയമിച്ചു.

ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത മല്ലിക സാരാഭായി നാടകം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലും എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും പ്രശസ്തയാണ്.

sameeksha-malabarinews

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമായ പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളാണ്.

1953ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മില്‍നിന്ന് എംബിഎ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി.

ഇന്ത്യന്‍ നാട്യകലയെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പാരിസിലെ തിയറ്റര്‍ ഡി ചമ്പ്‌സ് എലൈസിയുടെ നൃത്ത സോളോയിസ്റ്റ് പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഡി പാസ് അക്കാദമിക് പുരസ്‌കാരം, പാസ്സ തിയറ്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!