Section

malabari-logo-mobile

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ;ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്

HIGHLIGHTS : Delhi Municipal Corporation Election: Aam Aadmi Party to absolute majority

ദില്ലി :ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്.നിലവില്‍ ആം ആദ്മി പാര്‍ട്ടി 123 സീറ്റുകളിലാണ് മുന്നേറുന്നത് ബിജെപി 121 സീറ്റുകളിലും കോണ്‍ഗ്രസ് 5 സീറ്റുകളുമാണ് മുന്നിട്ടുനില്‍ക്കുന്നത് .

250 വാര്‍ഡുകളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഉള്ളത്. 126 വാര്‍ഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ഥികളും ബിജെപിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും 250 സ്ഥാനാര്‍ഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത് .

sameeksha-malabarinews

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപിക്ക് വന്‍ വിജയസാധ്യത പ്രവചിച്ച വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ഫലങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.

2017 നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 181 സീറ്റും ആം ആദ്മി പാര്‍ട്ടി 28 സീറ്റും കോണ്‍ഗ്രസ് 30 സീറ്റും ആയിരുന്നു അന്ന് നേടിയത് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!