Section

malabari-logo-mobile

ഉണ്യാല്‍ ബീച്ചില്‍ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന്

HIGHLIGHTS : Inauguration of tourism project at Unyal Beach today

ശ്യാമ പ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.62 കോടി ചെലവില്‍ നിറമരുതൂര്‍ പഞ്ചായത്ത് ഉണ്യാല്‍ ബീച്ചില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതി ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് ഉണ്യാല്‍ അഴീക്കല്‍ വെച്ച് കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി ഉണ്യാല്‍ അഴീക്കല്‍തടാകം ബോട്ടിങ്ങിനായി നവീകരണം , വെള്ളത്തിലൂടെ നെതര്‍ലാന്റ് മോഡല്‍ നടപ്പാത, ഷോപ്പിംഗ്, ഭക്ഷണശാലകള്‍ എന്നിവ ഉള്‍പ്പെടുന്നു .

ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടമായി ഉണ്യാല്‍ ബീച്ച് സൗന്ദര്യ വത്ക്കരണത്തിന് 3.2 കോടിയുട പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും വൈകാതെ തുടങ്ങും. കൂടാതെ എം എല്‍ എ ആസ്തിവികസന പദ്ധതിയില്‍ നിന്ന് അമ്പത് ലക്ഷം വേറെയും അനുവദിച്ചിട്ടുണ്ട്. ഉണ്യാല്‍ മേഖലയുടെ ടൂറിസം വികസനത്തിന് വലിയൊരു വഴിത്തിരിവായിരിക്കും ഈ പദ്ധതി.

sameeksha-malabarinews

ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സല്‍മത്ത്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇസ്മായില്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ പി.പി സൈതലവി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, മലപ്പുറം പി.എ.യു പ്രൊജക്റ്റ് ഡയറക്ടര്‍ ബി.എല്‍ ബിജിത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഇ.എം ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!