മലബാർ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം വി. ആർ സുധീഷ് നിർവഹിച്ചു

പരപ്പനങ്ങാടി മലബാർ കോ-ഓപ്പറേറ്റീവ് കോളേജിലെ 2021-22 ഈ വർഷത്തെ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ വി. ആർ സുധീഷ് നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ബി. കെ വത്സല ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

മലബാർ എജുക്കേഷണൽ അക്കാദമി ചെയർമാൻ ടി കാർത്തികേയൻ , സതീഷ് തോട്ടത്തിൽ, ബിജുഷ ടീച്ചർ, ഗോപാലകൃഷ്ണൻ മാഷ് തുടങ്ങിയവർ സംസാരിച്ചു. ഷമീർ സാർ സ്വാഗതവും യൂണിയൻ സെക്രട്ടറി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top