തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൂടുതൽ ഇടങ്ങളിലേക്ക് കോവി ഡ് ക്ലസ്റ്ററുകൾ വ്യാപിക്കുന്നു. ശ്രീചിത്ര മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 20 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയകൾ കുറച്ചു. കാർഡിയോളജി ന്യൂറോ സർജറി വിഭാഗങ്ങളിലായി 8 ഡോക്ടർമാർക്ക് അടക്കമാണ് 20 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർഥികളടക്കം നൂറിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് കോളേജ് അടച്ചു.
13 മുതൽ 21 വരെ ഓൺലൈൻ ക്ലാസുകൾ നടത്തും. 14ന് കുട്ടികൾക്കായി കോവിഡ പരിശോധന സംവിധാനം ഏർപ്പെടുത്തിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഇതര സംസ്ഥാനത്ത് ഉള്ളവരൊഴികെ എല്ലാ കുട്ടികളും 15 ന് മുമ്പ് ഹോസ്റ്റൽ ഒഴിയണമെന്നും അധികൃതർ അറിയിച്ചു.




