Section

malabari-logo-mobile

111 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

HIGHLIGHTS : നൂറുദിന പരിപാടിയുടെ ഭാഗമായി 309 കോടി രൂപ ചെലവഴിച്ച് ച 111 സ്‌കൂളുകളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി ...

നൂറുദിന പരിപാടിയുടെ ഭാഗമായി 309 കോടി രൂപ ചെലവഴിച്ച് ച 111 സ്‌കൂളുകളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും . അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുള്ള 22 വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെയുള്ള 21 സ്‌കൂളുകളും, പ്ലാന്‍ഫണ്ട് പ്രകാരം നിര്‍മ്മിച്ച 58 വിദ്യാലയങ്ങളും, സമഗ്രശിക്ഷ കേരളം ഫണ്ട് വിനിയോഗിച്ച് ആറ് വിദ്യാലയങ്ങളും, എം.എല്‍.എ ഫണ്ട്, നബാര്‍ഡ്, ആര്‍.എം.എസ്.എ, ഗ്രാമപഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് നിര്‍മ്മിച്ച ഓരോ വിദ്യാലയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം-18, കൊല്ലം-7, ആലപ്പുഴ-7, പത്തനംതിട്ട-2, കോട്ടയം-4, ഇടുക്കി-9, എറണാകുളം-11, തൃശ്ശൂര്‍-16, പാലക്കാട്-6, മലപ്പുറം-7, കോഴിക്കോട്-7, വയനാട്-5, കണ്ണൂര്‍-4, കാസര്‍ഗോഡ്-8 എന്നിങ്ങനെയാണ് ഉദ്ഘാടനം ചെയ്യുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍.

sameeksha-malabarinews

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, എ.സി.മൊയ്തീന്‍, പി.തിലോത്തമന്‍, കെ.രാജു, ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ ടീച്ചര്‍, വി.എസ്.സുനില്‍കുമാര്‍, എം.എം.മണി, കെ.കൃഷ്ണന്‍കുട്ടി, കെ.ടി.ജലീല്‍ എന്നിവരും ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയും മുഖ്യാതിഥികളായിരിക്കും. ഈ പരിപാടിയുടെ ഭാഗമാകുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന നിയോജകമണ്ഡലങ്ങളിലെ നിയമസഭാ സാമാജികരുടെ സാന്നിദ്ധ്യവുമുണ്ടാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!