Section

malabari-logo-mobile

18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

HIGHLIGHTS : ശ്രീനഗര്‍ : ഒന്നര വര്‍ഷത്തിന് ശേഷം കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിപിച്ചു.ജമ്മു കശ്മീര്‍ ഭരണകൂട വക്താവ് രോഹിത്ത് കന്‍സലാണ് ട്വിറ്ററിലൂ...

ശ്രീനഗര്‍ : ഒന്നര വര്‍ഷത്തിന് ശേഷം കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിപിച്ചു.ജമ്മു കശ്മീര്‍ ഭരണകൂട വക്താവ് രോഹിത്ത് കന്‍സലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 2019 ആഗസ്റ്റ് അഞ്ചിനാണ് മേഖലയില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം കൊണ്ടുവരുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നായിരുന്നു ഈ നടപടി.

ഇതിന് പിന്നാലെ പല മുന്‍ മുഖ്യമന്ത്രിമാരെയും വീട്ടു തടങ്കലിലാക്കി. കശ്മീരിലെ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ കുറച്ച് മുന്‍പ് പുനഃസ്ഥാപിച്ചിരുന്നു.

sameeksha-malabarinews

ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചു . ‘4 ജി മുബാറക്ക്, 2019 ആഗസ്റ്റിന് ശേഷം ഇതാദ്യമായി ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം. ഒന്നുമില്ലാത്തതിലും ഭേദമാണ് വൈകിയെത്തിയ ഈ 4ജി ‘ എന്നാണ് അദ്ദേഹം സന്തോഷത്തോടെ കുറിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!