കര്‍ഷകരുടെ രാജ്യവ്യാപക റോഡ് തടയല്‍ ഇന്ന്

ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക റോഡുപരോധ സമരം ഇന്ന്.ഡല്‍ഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും ദേശീയ സംസ്ഥാന പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.പന്ത്രണ്ട് മണി മുതല്‍ മൂന്ന് മണി വരെയാണ് സമരം.

സമരം സമാധാനപരമായിരിക്കുമെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. ഇതുറപ്പു വരുത്താന്‍ മാര്‍ഗനിര്‍ദേശങ്ങളും സമിതി പുറത്തിറിക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കും. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും സമിതി നല്‍കിയിട്ടുണ്ട്.

സമരത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും പൂര്‍ത്തിയാക്കി. ഇതനുസരിച്ച് സായുധരായ അധിക അര്‍ധ സൈനിക വിന്യാസം ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തി.

 

Share news
error: Content is protected !!
Scroll to Top