മുഖ്യമന്ത്രി മാപ്പുപറയണം: ഐശ്വര്യകേരളയാത്രയില്‍ മലപ്പുറത്തും വിഷയം ശബരിമല തന്നെ

മലപ്പുറം:  ശബരിമല വിഷയത്തില്‍ മുഖമന്ത്രി പിണറായി വിജയന്‍ വിശ്വാസികളോട്‌ മാപ്പ്‌ പറയണമെന്ന്‌ എഐസിസി സക്രട്ടറി കെ.സി. വേണുഗോപാല്‍. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല നടത്തിവരുന്ന ഐശ്വര്യകേരളയാത്രയുടെ ഭാഗമായി മലപ്പുറത്തെത്തിയ വേണുഗോപാല്‍ മാധ്യമങ്ങളെ കാണവെയാണ്‌ ഇക്കാര്യം പറഞ്ഞത്‌.

ശബരിമലയെ കളങ്കപ്പെടുത്തണം എന്ന അജണ്ടയോടെയാണ്‌ അന്ന്‌ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്‌. അതിനാണ്‌ മുഖ്യമന്ത്രി മാപ്പ്‌ പറയണമെന്ന്‌ വേണുഗോപാല്‍ ആവിശ്യപ്പെട്ടത്‌. മുഖ്യമന്ത്രിക്ക്‌ അതിന്റെ പാപക്കറ കഴുകിക്കളയാനാകില്ല. ശബരിമലയില്‍ നിയമനിര്‍മ്മാണ്‌ നടത്തണമെന്ന്‌ ആവിശ്യപ്പെട്ടപ്പോള്‍ കോടതിയില്‍ കേസുണ്ടെന്ന്‌ പറഞ്ഞ്‌ ബിജെപി ഒഴിഞ്ഞുമാറി. വിശ്വാസികള്‍ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തുമെന്ന്‌ രാഹുല്‍ഗാന്ധി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക്‌ ഗുണം ചെയ്‌തെന്ന്‌ കരുതുന്ന ശബരിമല വിഷയം വരാനിരിക്കുന്ന നിയമസഭിയിലേക്കും തെരഞ്ഞെടുപ്പ്‌ പ്രചരണ ആയുധമാക്കാനുള്ള നീക്കമാണ്‌ കോണ്‍ഗ്രസ നടത്തുന്നതെന്ന്‌ ഇതോടെ വ്യക്തമാകുകയാണ്‌.

Share news
error: Content is protected !!
Scroll to Top