താരസംഘടനക്കുവേണ്ടി താരങ്ങളുടെ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമയൊരുങ്ങുന്നു പ്രിയദര്‍ശനും, രാജീവ്‌കുമാറും സംവിധാനം ചെയ്യും.: ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്ത്‌

ട്വന്റി-20 പോലൊരു സിനിമ ചെയ്യാനുള്ള നീക്കവുമായി മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ യുടെ നീക്കം. മലയാളത്തിലെ താരങ്ങളെ ഒന്നാകെ അണിനിരത്തി നിര്‍മ്മിക്കുന്ന സിനിമ പ്രയദര്‍ശനും രാജവ്‌കുമാറും സംവിധാനം ചെയ്യും..

സിനിമയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ മമ്മുട്ടിയും മോഹന്‍ലാലും ചേര്‍ന്ന്‌ റിലീസ്‌ ചെയ്‌തു. ചിത്രത്തിന്റെ പേര്‌ നിര്‍ദ്ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും എഎംഎംഎ സംഘടിപ്പിക്കും.

കൊച്ചിയില്‍ സംഘടനയുടെ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്യുന്ന വേളയിലാണ്‌ ഈ പ്രഖ്യാപനം ഉണ്ടായത്‌. കെട്ടിടം മമ്മുട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ്‌ ഉദ്‌ഘാടനം ചെയ്‌തത്

Share news
error: Content is protected !!
Scroll to Top