Section

malabari-logo-mobile

താനാളൂരില്‍ 81 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

HIGHLIGHTS : താനാളൂര്‍ ഗ്രാമപഞ്ചായത്ത്  അഗതി രഹിത കേരളം പദ്ധതി ഗുണഭോക്തൃ കുടുംബങ്ങളിലെ 81 വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് മുഖേന പഠനോപകരണങ്ങള്‍ വിതരണം...

താനാളൂര്‍ ഗ്രാമപഞ്ചായത്ത്  അഗതി രഹിത കേരളം പദ്ധതി ഗുണഭോക്തൃ കുടുംബങ്ങളിലെ 81 വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് മുഖേന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  എം. സൗമിനിക്ക് പഠനോപകരണങ്ങള്‍ നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക ടീച്ചര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

sameeksha-malabarinews

വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അമീറ ടീച്ചര്‍, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കെ.വി. സിനി, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ഒ.കെ.പ്രേമരാജന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ടി.സുലൈഖ, സി.ഡി.എസ് അംഗങ്ങളായ കെ.പി.വിജയ, പി.പി ലിജിത, അക്കൗണ്ടന്റ് ടി. കെ ജിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ -കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പുസ്തകസഞ്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!