Section

malabari-logo-mobile

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പരപ്പനങ്ങാടിയില്‍ പള്ളിക്കമ്മറ്റികളുമായി പോലീസ് ചര്‍ച്ച നടത്തി

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെയും വള്ളിക്കുന്ന് പഞ്ചായത്തിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് പള്ളിക്കമ്മിറ്റ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെയും വള്ളിക്കുന്ന് പഞ്ചായത്തിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് പള്ളിക്കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ചനടത്തി. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ പള്ളിക്കമ്മറ്റി പ്രസിഡന്റ് / സെക്രട്ടറിമാരുടെ മീറ്റിങ്ങാണ് നടത്തിയത്.

നിലവില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ബി കാറ്റഗറിയിലും വള്ളിക്കുന്ന് പഞ്ചായത്ത് സി കാറ്റഗറിയിലുമാണ് ഉള്ളത്.

sameeksha-malabarinews

വെള്ളിയാഴ്ച ജുമുഅ സമയത്ത് ടിപിആര്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പള്ളിയില്‍ സംസാരിക്കണമെന്നും ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും നിര്‍ബന്ധമായും ടെസ്റ്റ് നടത്തണമെന്നും ഉച്ചയ്ക്കുള്ള ബാങ്കിനു ശേഷം എല്ലാവരും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം എന്നത് അനൗന്‍സ് ചെയ്യണം എന്നീ തീരുമാനങ്ങള്‍ മീറ്റിങ്ങില്‍ എടുത്തതായും പോലീസ് അറിയിച്ചു.

ടെസ്റ്റ് നടത്തുന്നവര്‍ക്ക് സൗജന്യമായി ചെട്ടിപ്പടി, പുത്തരിക്കല്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും വള്ളിക്കുന്ന് പഞ്ചായത്തും നടത്തുന്ന മെഗാ ക്യാമ്പുകളിലും ടെസ്റ്റ് നടത്താവുന്നതാണ്. പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ എല്ലാ ഓട്ടോ, ടാക്‌സി ,ബസ് ഡ്രൈവര്‍മാരും വ്യാപാരികളും ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് കൈവശം വയ്‌ക്കേണ്ടതാണെന്നും ആവശ്യപ്പെടുന്ന സമയത്ത് ഇവ കാണിക്കേണ്ടതാണെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!