Section

malabari-logo-mobile

സൗദി അറേബ്യയില്‍ പുരുഷന്മാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്‌സ് ധരിച്ച് പ്രവേശിച്ചാല്‍ പിഴ; പൊതു സ്ഥലങ്ങളില്‍ വിലക്കില്ല

HIGHLIGHTS : In Saudi Arabia, men are fined for entering offices and churches wearing shorts; Not prohibited in public places

റിയാദ്: സൗദി അറേബ്യയിലെ പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ച് പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളില്‍ ഇരുപതാമതായി പുതുതായി എഴുതി ചേര്‍ത്തതാണ് ഈ നിയമം. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം അംഗീകരിച്ചു.

പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ
പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളില്‍

sameeksha-malabarinews

ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്‌സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്ദത്തില്‍ പാട്ട് വെയ്ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, മാന്യമല്ലാത്ത വസ്ത്രം ധരിക്കുക,
സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്ഥലങ്ങളില്‍ പുരുഷന്മാര്‍ പ്രവേശിക്കുക, മറ്റുള്ളവരോട് മോശമായി സംസാരിക്കുക, അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പൊതുസ്ഥലങ്ങളില്‍ എഴുതുക, വരയ്ക്കുക തുടങ്ങിയ തരത്തിലുള്ള ശിക്ഷാര്‍ഹമായ നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!