Section

malabari-logo-mobile

സലാലയില്‍ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ കടലില്‍ വീണു

HIGHLIGHTS : In Salalah, children fell into the sea after being hit by a huge wave

സലാല: ഒമാനിലെ സലാലയില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ കടലിലേക്ക് വീഴുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് തിരമാലയില്‍ അകപ്പെട്ടത്. സലാലയിലെ വിനോദസഞ്ചാര കേന്ദ്രമായ മുഗ്സെയിലിലായിരുന്നു അപകടം.

ഞായറാഴ്ചയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ കടലില്‍ വീണത്. കുട്ടികള്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ അകപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരമാലയില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ അടുത്ത് നിന്നയാള്‍ വലിച്ചു കരയ്ക്ക് കയറ്റുന്നത് കാണാം.

sameeksha-malabarinews

എന്നാല്‍ രണ്ടു കുട്ടികള്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!