Section

malabari-logo-mobile

ചെറുമുക്ക് ആമ്പല്‍ പാടത്തെ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നീക്കം ചെയ്ത് ചെറുമുക്ക് വിസ്മയ ക്ലബ്ബ് പ്രവര്‍ത്തകര്‍

HIGHLIGHTS : Cherumuk Wonder Club workers removed plastic bottles from Cherumuk Amber Field

തിരൂരങ്ങാടി: ശക്തമായ മഴയെ തുടര്‍ന്ന് ഏക്കറ കണക്കിന് വ്യാപിച്ചുകിടക്കുന്ന ചെറുമുക്ക് ആമ്പല്‍ പാടത്തെ
വയലില്‍ വെള്ളം നിറഞ്ഞതോടെ വെള്ളക്കെട്ടില്‍ പൊങ്ങിക്കിടന്നിരുന്ന ആയിരത്തില്‍ പരം പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ശേഖരിച്ച് നീക്കം ചെയ്ത് ചെറുമുക്ക് വിസ്മയ ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകയായി.

പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്തതെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
റോഡിലൂടെ കടന്ന് പോവുന്ന വാഹനക്കാരും മറ്റും വലിച്ചെറിയുന്ന വെള്ളത്തിന്റെ കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ ചെരുപ്പ്, തെര്‍മോകോള്‍, നാപ്കിന്‍ വേസ്റ്റുകള്‍ തുടങ്ങിയവയാണ് വയലില്‍ നിന്ന് ഏറ്റവും കുടുതല്‍ നീക്കം ചെയ്തത്.
അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ മഴക്കാലത്ത് വെള്ളം ഉയരുന്ന സമയത്ത് ജലപ്പരപ്പില്‍ ഒഴികിക്കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു. ഇവ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ചെറുമുക്ക് വിസ്മയ ക്ലബ് പ്രവര്‍ത്തകര്‍ മുന്നിട്ടറങ്ങിയത്.

sameeksha-malabarinews

നന്നമ്പ്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് അഭിലാഷ് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്റെ ഉത്ഘാടനം നിര്‍വഹിച്ചു .
ക്ലബ് സെക്രട്ടറി മുസ്തഫ ചെറുമുക്ക് , പ്രദേശവാസി ചോലയില്‍ ഹംസ , ക്ലബ് പ്രസിഡന്റ് ഫാരിസ്, വി പി മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ നെത്ര്വത്തം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!